മ​ജീ​ദ്​

ലോ​റി ഇ​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

മ​തി​ല​കം: പു​ന്ന​ക്ക​ബ​സാ​ർ ദേ​ശീ​യ​പാ​ത​യി​ൽ പാ​ർ​സ​ൽ ലോ​റി ഇ​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ മ​തി​ല​കം തൃ​പ്പേ​ക്കു​ളം ക​ണ്ട​ക​ത്ത് പ​രേ​ത​നാ​യ ബീ​രാ​വു​ണ്ണി​യു​ടെ മ​ക​ൻ മ​ജീ​ദ് (67) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ പു​ന്ന​ക്ക ബ​സാ​ർ സെൻറ​റി​ന് തെ​ക്ക് ഭാ​ഗ​ത്തു​വെ​ച്ചാ​ണ് സം​ഭ​വം. തെ​ക്ക് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന പാ​ർ​സ​ൽ ലോ​റി സൈ​ക്കി​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ മ​ജീ​ദി​നെ ഉ​ട​നെ പു​ന്ന​ക്ക ബ​സാ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ലൂ​ർ​ദ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ച്ചു. ഭാ​ര്യ: പോ​നി​ശ്ശേ​രി പ​രേ​ത​നാ​യ സെ​യ്തു​മു​ഹ​മ്മ​ദി‍െൻറ മ​ക​ൾ സു​ലേ​ഖ. മ​ക്ക​ൾ: ഷൈ​ന, ജി​സ്നി, റി​ൻ​സി, റോ​ഷ​ൻ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ഷി​ഹാ​ബ്, ഉ​ഷാ​ദ്, ഷാ​നു, റം​ഷി​ദ. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച പു​തി​യ​കാ​വ് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Tags:    
News Summary - man arrested in lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.