ഷാനി
Posted On
date_range Updated On
date_range വെള്ളം ശേഖരിക്കവെ ഇരുമ്പ് ഷീറ്റിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
എരുമപ്പെട്ടി (തൃശൂർ): വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നെല്ലുവായ് മുരിങ്ങത്തേരി തെക്കേ കൂടാരത്തിൽ വീട്ടിൽ പരേതനായ സതീഷിന്‍റെ ഭാര്യ ഷാനിയാണ് (44) മരിച്ചത്. വീടിന് പുറകുവശത്ത് മേഞ്ഞ ഇരുമ്പു ഷീറ്റിൽനിന്നാണ് ഷോക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 8.10നാണ് സംഭവം. പൈപ്പിൽനിന്ന് വെള്ളം ശേഖരിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഷീറ്റിൽ തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നു.
ഉടനെ വീട്ടിലുണ്ടായിരുന്ന സഹോദരൻ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഷാനിയെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഗോപിക, ഗോഗുൽ, ദീപക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.