പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടുജോലിക്കാരി മരിച്ചു

ചാലക്കുടി: കാതിക്കുടത്ത് വീട്ടുവളപ്പിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടു ജോലിക്കാരി മരിച്ചു. കാതിക്കുടം വാതക്കാടൻ വീട്ടിൽ പരേതനായ ചാത്തന്‍റെ ഭാര്യ ജാനകി (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.

തീരദേശ റോഡിൽ വാക്കാറ്റി മഠം വീട്ടിൽ ഗോതവർമ്മ എന്നയാളുടെ വീട്ടുപറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നുമാണ് ജാനകിക്ക് ഷോക്കേറ്റത്. ജാതിത്തോട്ടത്തിന് സമീപത്ത് പണിയെടുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പി ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.

വീട്ടുകാർ നിലവിളി കേട്ട് ഓടിചെല്ലുമ്പോൾ പിടയുകയായിരുന്നു. ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചു വെങ്കിലും മരിച്ചു. മക്കൾ: വിനയൻ, വിജു. മരുമക്കൾ: രേഖ, സുമി. 

Tags:    
News Summary - housemaid died getting shock from electric line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.