മോഹനകൃഷ്ണൻ
Posted On
date_range Updated On
date_range മോഹനകൃഷ്ണൻ അന്തരിച്ചു
മാള: നാടക പ്രവർത്തകനും മിമിക്രി കലാകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന മോഹനകൃഷ്ണൻ (58) അന്തരിച്ചു. നളചരിതം നാലാം ദിവസം, വേനൽമരം എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ ഗവ.മെഡിക്കൽ കോളെജിൽ ചികിത്സയിലിക്കെയാണ് അന്ത്യം.
മൂഴിക്കുളം സ്വദേശിയായ മോഹൻ ഭാര്യാ ഗൃഹത്തിനടുത്ത് വീടുവച്ച് ഏതാനും മാസങ്ങളായി കുഴിക്കാട്ടുശ്ശേരിയിലായിരുന്നു താമസം. സുധയാണു് ഭാര്യ. ഹെഗൽനാഥ്, ഹാഷ്മി എന്നിവർ മക്കൾ. മരുമകൻ: അഭിഷേക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.