Posted On
date_range Updated On
date_range ബംഗാളിൽ കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു
പാവറട്ടി (തൃശൂർ): ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.
തൃശ്ശൂരിലെ ജയ് ഗുരു ബസിലെ ഡ്രൈവറാണ്. അതിഥി തൊഴിലാളികളുമായി ബംഗാളിലേക്ക് പോയ നജീബ് ലോക്ക് ഡൗണിനെ തുടർന്ന് 40 ദിവസത്തിലധികമായി ബംഗാളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
ഉമ്മ: ഫാത്തിമ. ഭാര്യ: നെസീമ. മക്കൾ: സിനാൻ, റിസ് വാൻ. സഹോദരങ്ങൾ: ഹംസ, ഇഖ്ബാൽ, ഷെക്കീർ, ഷെമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.