Posted On
date_range Updated On
date_range ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാൾ മരിച്ചു
തൃശൂർ: ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടർന്ന് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. തൃശൂർ അയ്യന്തോൾ കോലംപറമ്പ് കാര്യാലയത്തിൽ അജയനാണ് (58) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടുപറമ്പിൽ ചപ്പുചവറുകൾ പെട്രോൾ ഒഴിച്ച് തീയിടുന്നതിനിടയിൽ ദേഹത്ത് പടർന്ന് പിടിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു.അജയനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മീന. മക്കൾ: അമൽ, അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.