യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളം കടവിലെത്തിക്കുന്നു
Posted On
date_range Updated On
date_range ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയവരെ രക്ഷിച്ചു
അഴീക്കോട്: ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ രക്ഷിച്ചു.
അഴീക്കോട് പുളിശ്ശേരി വീട്ടിൽ റഷീദിെൻറ ഉടമസ്ഥതയിലുള്ള 'അറഫ' ഇൻബോർഡ് വള്ളമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച പുലർച്ച അഴീക്കോടുനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടശേഷം അഴിമുഖത്ത് നിന്നും 10 നോട്ടിക്കൽ മൈൽ അകലെ ബോട്ടിെൻറ എൻജിൻ തകരാറിലായി.
ബോട്ട് അപകടത്തിൽപെട്ട വിവരം ഉടമസ്ഥൻ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരിയെ അറിയിച്ചതിനെ തുടർന്ന് സുരക്ഷാബോട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
സീ റെസ്‌ക്യൂ ഗാർഡുമാരായ അൻസാർ, ഫസൽ, ഷിഹാബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.