Posted On
date_range Updated On
date_range കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മതിലകം: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മതിലകം പുതിയകാവ് ഈസ്റ്റ് പഴുന്തറയിൽ താമസിക്കുന്ന പള്ളിപ്പുറത്ത് ചീപ്പുങ്ങൽ പരേതനായ മുഹമ്മദുണ്ണിയുടെ മകൻ മുഹമ്മദ് സഗീർ (71) ആണ് മരിച്ചത്. കാര കാതിയാളം സ്വദേശിയാണ്.
അപ്പോളോ ടയേഴ്സ് റിട്ട. ഉദ്യോഗസ്ഥനായ മുഹമ്മദ് സഗീർ നിലവിൽ മൂന്നുപീടിക ഗ്ലോറി പാലസ് മാനേജരാണ്. തിങ്കളാഴ്ച വൈകീട്ട് 6.30 മണിയോടെ മതിലകം പള്ളി വളവ് വടക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രാത്രിയോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു മരണം.
ഭാര്യ: റസീന. മക്കൾ: രോഷ്ന, റെനീഷ്, ആമിനാബി (മിന്നു). മരുമക്കൾ: ഹുസൈൻ, മൻസൂർ (ഇരുവരും ദുബൈ), ബിനിത. ഖബറടക്കം ചൊവ്വാഴ്ച കാര കാതിയാളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.