Posted On
date_range Updated On
date_range തനിച്ചു താമസിക്കുന്ന വയോധികന്‍ മരിച്ച നിലയില്‍
കൊടകര: ആളൂരില്‍ തനിച്ചു താമസിക്കുന്ന വയോധികനെ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആളൂര്‍ പെട്രോള്‍ പമ്പിനു പുറകിലുള്ള ഐനിക്കാട്ടില്‍ വേലായുധന്റെ മകന്‍ രാമകൃഷ്ണനെ(65)യാണ് മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ നെറ്റിയിലും തലയുടെ ഒരു വശത്തും ചെറിയ മുറിവുകള്‍ കാണപ്പെട്ടു.
ചൊവ്വാഴ്ച രാത്രി വൈകി വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആളൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പ്രത്യക്ഷത്തില്‍ കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുവകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും പോലിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.