Posted On
date_range Updated On
date_range കൊരട്ടിക്കരയിൽ അപകടത്തിൽ മരിച്ച വയോധികക്ക് കോവിഡ്
പെരുമ്പിലാവ് : സംസ്ഥാന പാതയിലെ കൊരട്ടിക്കരയിൽ ഇന്നോവ കാറിടിച്ച് മരിച്ച വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചു. കാണിപയ്യൂർ സ്വദേശിനി കൊരട്ടിക്കരയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന വളയംങ്ങാട്ടിൽ കമലാക്ഷി (65) ക്കാണ് രോഗം നിർണയിച്ചത്.
ബുധനാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം. സഹോദരി വിലാസിനിയുമൊത്ത് വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു സംഭവം. സംസ്കാരം വെള്ളിയാഴ്ച രാവിലെ തൃശൂരിൽ നടക്കും. പരിക്കേറ്റ് കഴിയുന്ന വിലാസിനിക്ക് നടത്തിയ പരിശോധന ഫലം നെഗറ്റീവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.