തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: രോഗ ബാധിതനായി ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് ( 41) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ഖബറടക്കും.

അബൂദബിയിലെ സ്വകാര്യ കമ്പനിയിലെ ഐ.ടി ഡിപാർട്ട്മെന്‍റിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ, ഭാര്യ: ബിയ നസീബ്, മക്കൾ: ആദിഷ്, സാസിഷ.

Tags:    
News Summary - Thrissur native passed away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.