പ്രതീകാത്മക ചിത്രം

ഒഴുക്കിൽപ്പെട്ട മൂന്നര വയസുകാര​ൻ മരിച്ച നിലയിൽ

കൊട്ടാരക്കര:ഒഴുക്കിൽപ്പെട്ട മൂന്നര വയസുകാര​െൻറ മൃതദേഹം കണ്ടെത്തി. നാടോടി സംഘത്തിൽപ്പെട്ട കുട്ടിയാണ്​ അപകടത്തിൽ മരിച്ചത്​. ഉമ്മന്നൂർ നെല്ലിക്കുന്നം എന്ന സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്ന മൈസൂർ സ്വദേശികളായ നാടോടി സംഘത്തിൽ പെട്ട വിജയ് -മഞ്ജു ദമ്പതികളുടെ മകനായ രാഹുലി​െൻറ മൃത​ദേഹമാണ്​ കണ്ടെത്തിയത്​.

കഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞൊഴുകിയ തോടിന് സമീപം വച്ച് കാണാതാവുകയായിരുന്നു. 

പൊലീസ്,ഫയർ ഫോഴ്​സ്​, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ഓടനാവട്ടത്തിന്​ സമീപത്തെ തോട്ടിൽ കണ്ടെത്തിയത്​.

Tags:    
News Summary - The body of three old boy was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.