representational image
ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബംഗളൂരു: ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉഡുപ്പി കുന്താപുര തല്ലൂരിലാണ് സംഭവം. ഹത്തിനങ്ങാടി സിദ്ധിവിനായക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി പൃഥ്വിരാജ് ഷെട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ അമ്മക്കൊപ്പം സ്കൂൾ ബസ് കാത്തുനിൽക്കവെ, നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ മണിപ്പാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് സഹോദരി അനുശ്രീ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഒരു വർഷത്തിനിടെ രണ്ടു മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടേത് തീരാവേദനയായി. അസ്വാഭാവിക മരണത്തിന് കുന്താപുര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.