തിരുവനന്തപുരം കാരോട് അമ്പിലിക്കോണം അയിര പറമ്പിന്‍തോട്ടം വീട്ടില്‍ പങ്കജാക്ഷി(98) നിര്യാതയായി. നിറഞ്ഞ ചിരിയിലൂടെ മാത്രം പ്രതികരിച്ച ഈ അമ്മ എല്ലാവർക്കും ‘പുഞ്ചിരി അമ്മച്ചി’യാണ്. കുട്ടികളും മുതിർന്നവരും പുഞ്ചിരി അമ്മച്ചിയെന്നാണ് വിളിക്കുന്നത്. ചെറുപ്പം മുതൽ ചിരിച്ചുകൊണ്ട് തന്നെയായിരുന്നുവെന്നാണ് പങ്കജാക്ഷി അമ്മ പറഞ്ഞിരുന്നത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ചിരിച്ചു കൊണ്ടു മാത്രമേ പങ്കജാക്ഷി ഏതു കാര്യവും പറയുമായിരുന്നുള്ളൂ. ആരെ കണ്ടാലും അവര്‍ നിറഞ്ഞ് ചിരിച്ചു വിശേഷങ്ങള്‍ ചോദിക്കും. ദൈവത്തിന്റെ ഇഷ്ടമാണ് ചിരിയായി മുഖത്തു വരുന്നതെന്നും അതാണ് അതിന്റെ രഹസ്യമെന്നും പങ്കജാക്ഷി പറഞ്ഞിരുന്നു.
നിറഞ്ഞ് ചിരിച്ച് മറ്റുള്ളവരിലേക്കും ചിരി പകരുന്ന പുഞ്ചിരി അമ്മച്ചി വാര്‍ത്തയായതോടെ നിരവധി പേര്‍ പലയിടങ്ങളിൽ നിന്നായി പങ്കജാക്ഷി അമ്മയെ കാണാനെത്തിയിരുന്നു.
പങ്കജാക്ഷിയുടെ ഭര്‍ത്താവ് യോവോസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ഭര്‍ത്താവ് മരിച്ച ശേഷം ഏറെ കഷ്ടപ്പെട്ടാണ് അവര്‍ മക്കളെ വര്‍ത്തിയത്. പുളി വിറ്റും ഓല മെടഞ്ഞ് വിറ്റുമൊക്കെയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് ദേവാലയത്തില്‍ ശുചീകരണ ജോലികളും ചെയ്തിരുന്നു. ഒരു വീഴ്ചയില്‍ പങ്കജാക്ഷിക്ക് പരുക്കേറ്റിരുന്നു. ഇതോടെ പുറത്തേക്കിറങ്ങാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.