ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പുഴവാത് ശ്രീരാഗത്തിൽ പ്രൊഫ. എസ് നാരായണൻ നായർ അന്തരിച്ചു. 77 വയസ്സായിരുന്നു. എൻ.എസ്.എസ് കോളജുകളിൽ മലയാളം അധ്യാപകൻ ആയിരുന്നു.
എൻ.എസ്.എസ് മുഖപത്രം സർവീസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ധ്യാത്മ രാമായണം, ഭഗവത് ഗീത എന്നിവയുടെ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഭാര്യ: കെ. രാധിക (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ). മക്കൾ: സിദ്ധാർഥ് (എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പാലക്കാട്), ശ്രീനാഥ് (തിരുവനന്തപുരം). മരുമക്കൾ: ഡോ. രജനി, അഞ്ജന നായർ. സംസ്കാരം ചൊവ്വാഴ്ച 2.30ന് പുഴവാത് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.