പുതുപ്പരിയാരം (പാലക്കാട്): സിവിൽ പൊലീസ് ഓഫിസറെ റബർതോട്ടത്തിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം കയ്യറ പരേതനായ ആറുമുഖന്‍റെ മകൻ സുമേഷിനെ (40)യാണ് അരുമണി എസ്റ്റേറ്റിലെ ഷെഡ്ഡിൻ്റെ ഹുക്കിലെ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ സഹോദരൻ സുരേഷ് തോട്ടത്തിൽ വന്ന സമയത്താണ് സുമേഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ഇദ്ദേഹം ബുധനാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ച് തോട്ടത്തിലേക്ക് പോയതാണ്. വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള സ്ഥലമാണിത്.
സുമേഷ് പൊതുവെ അന്തർമുഖനാണ്. നാട്ടുകാർക്കിടയിൽ അധികം ഇടപഴകുന്ന പ്രകൃതമില്ല. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിൻ്റെ സഹോദരൻ രാജേഷ് ആത്മഹത്യ ചെയ്തിരുന്നു. ഹേമാംബിക നഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മുണ്ടൂർ വാതകശ്മശാനത്തിൽ സംസ്കരിച്ചു.
മാതാവ്: കാർത്യായനി. ഭാര്യ: അഞ്ജലി (ബി.എഡ് വിദ്യാർഥി). മകൾ: ഹിയ (അഞ്ച്). മറ്റ് സഹോദരങ്ങൾ: വേണുഗോപാൽ, സുരേഷ്, സുധ, സുനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.