ചെർപ്പുളശ്ശേരി: കഥകളി ചെണ്ടയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരൻ കലാമണ്ഡലം ബാലസുന്ദരൻ (57) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ എട്ടോടെ തിരുവാഴിയോട്ടെ വസതിയിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, ബലരാമൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ ശിഷ്യനായ ഇദ്ദേഹം കേരള കലാമണ്ഡലത്തിൽ കഥകളി ചെണ്ട വിഭാഗം മേധാവിയായിരുന്നു. അപ്പുക്കുട്ടൻ തരകന്റെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: ശുഭശ്രീ. മക്കൾ: അർജുൻ, അമൃത. ശനിയാഴ്ച രാവിലെ പത്തുവരെ മാങ്ങോട്ടെ വസതിയിൽ പൊതുദർശനം. സംസ്കാരം 10.30ന് തിരുവില്വാമല ഐവർമഠത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.