പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരിച്ചു

ബുറൈദ: പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശി ബാബു (48) ആണ് മരിച്ചത്. ഉനൈസ സനാഇയയിലെ പെയിൻറിങ് വർക്ക് ഷോപ്പിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു.

തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ചാണ് ബാബുവിന് ഹൃദയാഘാതം ഉണ്ടായത്. ഉടനെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: രമ്യ.രണ്ട് മക്കൾ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഉനൈസ കെ.എം.സി.സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Tags:    
News Summary - Palakkad native dies of heart attack in Unaizah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.