Posted On
date_range Updated On
date_range 'ബ്രഹ്മകുമാരീസി'ലെ ദാദി ഹൃദയമോഹിനി അന്തരിച്ചു
ജയ്പൂർ: ആത്മീയ കൂട്ടായ്മയായ 'ബ്രഹ്മകുമാരീസ്' മുഖ്യ അഡ്മിനിസ്ട്രേറ്റർ ദാദി ഹൃദയമോഹിനി മുംബൈയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് രണ്ടാഴ്ചയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു.
ഒരു വർഷം മുമ്പ് സംഘടനയുടെ മേധാവി ദാദി ജാനകിയുടെ വിയോഗത്തെ തുടർന്നാണ് ഹൃദയമോഹിനി മുഖ്യ ഭരണകർത്താവായി തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച രാജസ്ഥാനിൽ ആബു റോഡിലെ ആസ്ഥാനത്തെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനു വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.