വടകര: മാഹി കനാലിെൻറ ഭാഗമായ ഓർക്കാട്ടേരി എളങ്ങോളി പോതിയാടത്തിൽ താഴെ പാലത്തിനു സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വില്യാപ്പള്ളി മയ്യന്നൂർ മൊട്ടം തറേമ്മൽ ജാനുവാണ് (75) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. പിന്നീട് ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. വ്യാഴാഴ്ച രാവിലെ സഹോദരിയുടെ കൂട്ടങ്ങാരത്തുള്ള വീട്ടിലേക്കെന്നു പറഞ്ഞാണ് ഇവർ വീട്ടിൽനിന്നിറങ്ങിയത്. എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: എം.ടി. ബാലൻ (ജയ്ഹിന്ദ് ടി.വി), രാജീവൻ, ഷൈമ, പ്രദീപൻ (ബഹ്റൈൻ), ബീന. മരുമക്കൾ: പുഷ്പ (ഡൽഹി), അനിത, വിജയൻ, സജന, സത്യൻ. സഹോദരങ്ങൾ: നാരായണി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, ദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.