ഉള്ള്യേരി: സിനിമ - നാടക നടനും ചിത്രകാരനുമായ മുണ്ടോത്ത് തെക്കേടത്ത് പപ്പൻ (76) നിര്യാതനായി. പാരലല്‍കോളജ്, ചാര്‍ളി ചാപ്ലിന്, മരിക്കുന്നില്ല ഞാന്‍, കാക്കത്തൊള്ളായിരം തുടങ്ങി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ പപ്പൻ നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് സപ്തസ്വര, കൊയിലാണ്ടി റെഡ്സൺ തിയറ്റർ അടക്കമുള്ള നിരവധി നാടകസംഘങ്ങളിലെ നടനായിരുന്നു. ഭാര്യ: കമല. മക്കള്‍: അനീഷ്, റനീഷ്, നിഷ. മരുമക്കള്‍: ശ്രീലേഖ, കല, രാജേന്ദ്രന്. സഹോദരങ്ങള്‍: ലീല, ജാനു, വിജയന്, പരേതരായ ഗംഗാധരന്, ശ്രീധരന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.