സുൽത്താൻ ബത്തേരി: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കല്ലൂർ തിരുവണ്ണൂർ അലിയുടെ മകൻ മുഹമ്മദ് നിസാമാണ് (27) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പന്നി കൃഷിയിടത്തിൽ കയറുന്നത് തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽനിന്നാണ് ഷോക്കേറ്റത്. രാത്രി വീട്ടിലേക്കു പോകുന്നതിനിടയിൽ അബദ്ധത്തിൽ വേലിയിൽ കാൽതട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. ജമീലയാണ് മുഹമ്മദ് നിസാമിെൻറ മാതാവ്. സഹോദരങ്ങൾ: നിഷാന, നിയാസ്, നിഹാല. അനധികൃതമായാണ് വൈദ്യുതിവേലി സ്ഥാപിച്ചതെന്നും സ്ഥലമുടമക്കെതിരെ കേസെടുത്തതായും സുല്‍ത്താന്‍ ബത്തേരി പൊലീസും നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.