സഹയാത്രികനായ പിതാവിന് പരിക്ക്
വൈത്തിരി: ദേശീയപാതയിൽ പഴയ വൈത്തിരിയിൽ രാത്രിയിൽ ടോറസിടിച്ച് െപാട്ടിവീണ വൈദ്യുതി തൂണിലെ ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികനായ പിതാവിന് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പൊഴുതന സേട്ടുകുന്ന് മൂങ്ങാനാനിയിൽ ലിനുവാണ് (24) മരിച്ചത്. പിതാവ് ബെന്നിയെ (54) പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിനു കുറുകെ വീണ തൂണിൽ ബൈക്ക് തട്ടിവീഴുേമ്പാൾ വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു. വൈത്തിരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ലിനു മരിച്ചു. ബംഗളൂരുവിൽ ജോലിയുള്ള യുവാവ് ബസ് സർവിസ് ഇല്ലാത്തതിനാൽ ട്രെയിൻ കയറാൻ പിതാവിനൊപ്പം കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടാക്കിയ ടിപ്പർ ആളുകളെത്തുമ്പോഴേക്കും ഓടിച്ചുപോയിരുന്നു. വൈത്തിരി പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മോളിയാണ് ലിനുവിെൻറ മാതാവ്. സഹോദരൻ: ടിനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.