നടുവണ്ണൂർ: രാമൻപുഴയിൽ കുളിക്കുകയായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചു. കരുമ്പാപ്പൊയിലിലെ കല്ലാടങ്കണ്ടിക്കുനി വേണു (61) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ തെരുവത്തുകടവിലെ തടയണയിൽ കുളിക്കുേമ്പാഴാണ് ഒഴുക്കിൽപെട്ടത്. നാട്ടുകാർ തിരച്ചിൽ നടത്തി കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സൗമിനി. മകൻ: അജിത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.