കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞുവീണു വീട്ടമ്മ മരിച്ചു. ഊരള്ളൂർ ചേമ്പുംകണ്ടി മീത്തൽ യശോദയാണ് (70) മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. ശക്തമായ കാറ്റിൽ വീട്ടിനടുത്തുനിന്ന തെങ്ങ് മുറിഞ്ഞു യശോദയുടെ ദേഹത്ത് വീഴുകയായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മക്കൾ: കെ.പി. രഞ്ജിത്ത് (കർഷക സംഘം, അരിക്കുളം വില്ലേജ് കമ്മിറ്റി),റീന. മരുമക്കൾ: വിജയൻ, ഷൈബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.