ഇദ്ദേഹത്തിെൻറ ജ്യേഷ്ഠൻ പുഴയിൽ ഇതേ സ്ഥലത്ത് മുമ്പ് മുങ്ങി മരിച്ചിരുന്നു
കോടഞ്ചേരി: 13 വർഷം മുമ്പ് ജ്യേഷ്ഠൻ മരിച്ച പുഴയുടെ തീരത്ത് സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂർ ജോസ് -വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ചാലിപ്പുഴയിലെ പത്താം കയത്തിൽ നീന്തി കുളിച്ച ശേഷം കരയിൽ കയറിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഡെന്നീസ് കുളിച്ച് കയറിയ പുഴയിലാണ് ജ്യേഷ്ഠൻ ആൽബിൻ മുമ്പ് മുങ്ങിമരിച്ചത്. സഹോദരി: അലീന. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.