ബാലുശ്ശേരി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ബാലുശ്ശേരി ഹൈസ്കൂൾ റോഡിൽ തെക്കെ ഉരുളുമ്മൽ മുരളി(54)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ദേവി മുക്കിൽവെച്ച് മുരളി ഓടിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ചതിനെ തുടർന്നു മറിയുകയും മുരളിക്ക് തലക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെയാണ് മരിച്ചത്. ബാലുശേരി കെ.കെ. ഹോസ്പിറ്റലിലെ ആംബുലൻസ് മുൻ ഡ്രൈവറാണ്. ഭാര്യ: പുഷ്പ. മക്കൾ: എ.സി.അനുലാൽ (ഊരാളുങ്കൽ ലേബർ സൊെസെറ്റി), അതുല്യ മുരളി (എസ്.ഐ.എച്ച്, എം. കോഴിക്കോട്). മരുമക്കൾ: വിപിൻ രാജ് (ടൂറിസം വകുപ്പ്, കൊയിലാണ്ടി), ദൃശ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.