ബംഗളൂരു: സംസ്കൃത പണ്ഡിതൻ പത്മശ്രീ ബന്നാഞ്ചെ ഗോവിന്ദാചാര്യ (84) നിര്യാതനായി. വാർധക്യസഹജ അസുഖത്തെതുടർന്ന് ഉഡുപ്പി അമ്പൽപാടിയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. 1936ൽ ഉഡുപ്പിയിലെ ബന്നാജെയിൽ ജനിച്ച േഗാവിന്ദാചാര്യ വേദം, ഉപനിഷത്ത്, മഹാഭാരതം, പുരാണങ്ങൾ, രാമായണം തുടങ്ങിയവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. വേദസൂക്തങ്ങൾ, ഉപനിഷത്ത്, ഷഡരുദ്ര്യ, ബ്രഹ്മസൂക്തം, ഗീത ഭാഷ്യം എന്നിവയിൽ നിരവധി വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും രചിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിലെ മികച്ച പ്രഭാഷകൻ കൂടിയായിരുന്നു ഗോവിന്ദാചാര്യ. സംസ്കൃത ഭാഷക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മാധവാചാര്യ, ശങ്കരാചാര്യ, രാമാനുജാചാര്യ എന്നീ മൂന്നു കന്നട സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 150ൽ അധികം പുസ്തകങ്ങളെഴുതിയ േഗാവിന്ദാചാര്യ നിരവധി പുസ്തകങ്ങൾ സംസ്കൃതത്തിൽനിന്ന് കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2001ൽ വിവർത്തനത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കന്നട ദിനപത്രമായ ഉദയവാണി എഡിറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.