ധനഞ്ജയ് സിങ്
Posted On
date_range Updated On
date_range യു.പി പ്രയാഗരാജ് സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: ഉത്തർപ്രദേശ് പ്രയാഗരാജ് സ്വദേശി ധനഞ്ജയ് സിങ് (45) ജുബൈലിൽ നിര്യാതനായി. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുവാസത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരച്ചു. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളിയായിരുന്നു. മുവാസത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ലാൽ ബഹാദൂർ, മാതാവ്: ചാബി ദേവി, ഭാര്യ: ചന്ദ്രാവതി ദേവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.