അടിമാലി :അടിമാലി ഹിറാ മസ്ജിദ് ഇമാമും മാധ്യമം അടിമാലി ഏരിയ കോ. ഓഡിനേറ്ററുമായ പത്താം മൈൽ വെട്ടിക്കാട്ട് വി.എം.സെയ്ത് മുഹമദ് മൗലവിയുടെ വിയോഗം നാടിന് നൊമ്പരമായി. ചിരിക്കുന്ന മുഖത്തോടെ കാണപ്പെടുന്ന മൗലവി എല്ലാവരുടെയും സ്നേഹ നിധിയായ സുഹൃത്തായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകനും അടിമാലി ഹിറാ മസ്ജിദിലെ ജോലിക്കൊപ്പം പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഏജന്റുമായിരുന്നു.
ഏത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും കർമ നിരതയോടെ ചെയ്ത് തീർക്കണമെന്നത് നിർബന്ധമായിരുന്നു. അടുത്തിടെ മാധ്യമം നടത്തിയ കാമ്പയ്നിൽ ശാരീരികമായ അവശതകൾക്കിടയിലും വരിചേർക്കുന്നതിലും പ്രവർത്തകരെ ഏകോപിക്കുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. മാധ്യമം ഏജന്റുമാർക്കിടയിൽ ആത്മ ബന്ധത്തത്തോടെ പ്രവർത്തിക്കുകയും ഏജന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഏജന്റുമ്മാരുടെ പണം വാങ്ങി ഓഫീസിൽ എത്തിക്കുന്നതടക്കം മാധ്യമത്തിന്റെ തുടക്കം മുതൽ ഹൈറേഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
ഹിറ ബാല കേന്ദ്രത്തിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയ മിത്രമായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി അടിമാലി ഹൽഖാ നാസിം ആണ് .ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പറും, 28 വർഷമായി അടിമാലി ഹിറാ മസ്ജിദ് ഇമാം എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.