Posted On
date_range Updated On
date_range ചേർത്തലയിൽ ഗർഭിണിയായ യുവതിയും മകനും തൂങ്ങിമരിച്ച നിലയിൽ
ചേർത്തല: കോടംതുരുത്തിൽ ഗർഭിണിയായ യുവതിയെയും, പത്ത് വയസുള്ള ആൺകുട്ടിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടംതുരുത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പെരിങ്ങോട്ട് ക്ഷേത്രത്തിന് സമീപം നികർത്തിൽ വീട്ടിൽ. വിനോെൻറ ഭാര്യ രജിത (31), പത്ത് വയസുള്ള മകൻ വൈഷ്ണവ് എന്നിവരെയാണ് വീടിനളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിർമാണത്തൊഴിലാളിയായ വിനോദ് കൊല്ലത്താണ് ജോലി ചെയ്യുന്നത്. വിനോദിെൻറ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഉണരാത്തതിനെ തുടർന്ന് മാതാപിതാക്കൾ വാതിൽ തള്ളിത്തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. രജിത നാല് മാസം ഗർഭിണിയാണ്. ഈ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി സൂചനയുണ്ട്. കുത്തിയതോട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.