നീലേശ്വരം: റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ. രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ ഉടൻ സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽനിന്ന് സാധനം വാങ്ങാൻ ഇറങ്ങിയതായിരുന്നു. 2016 മുതൽ മാതൃഭൂമി കണ്ണൂർ യൂനിറ്റിലെ സബ് എഡിറ്ററാണ്. നേരത്തേ മാതൃഭൂമി കോഴിക്കോട് ഡെസ്കിലും പ്രവർത്തിച്ചിട്ടുണ്ട്.
നീലേശ്വരം കുഞ്ഞാലിൽകീഴിലെ അധ്യാപക ദമ്പതിമാരായ കെ. കുഞ്ഞിരാമന്റെയും വി.വി. രമയുടെയും മകനാണ്. ഭാര്യ: സന്ധ്യ (ഫാർമസിസ്റ്റ്, ജില്ല ആയുർവേദ ആശുപത്രി, കാഞ്ഞങ്ങാട്). മക്കൾ: അമേയ, അനേയ. സഹോദരങ്ങൾ: സരിത, പരേതനായ സജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.