Posted On
date_range Updated On
date_range മംഗളൂരു സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി
യാംബു: മംഗളൂരു സ്വദേശി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി. കർണാടക ഉഡുപ്പി ജില്ലയിലെ പടുബിദ്രി ഡീൻ സ്ട്രീറ്റിൽ താമസിക്കുന്ന റിയാസ് (46) ആണ് വെള്ളിയാഴ്ച രാവിലെ നിര്യാതനായത്. വെള്ളിയാഴ്ച പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് മരണം. സൗദിയിൽ ബിസിനസ് മേഖലയിൽ ജോലി ആരംഭിച്ച നിയാസ് കുറച്ചു വർഷങ്ങളായി സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നു.ഭാര്യയും മൂന്നു മക്കളും യാംബുവിൽ തന്നെയാണ് താമസം.
പരേതനായ ഡി. ഇദിനബ്ബയാണ് പിതാവ്. മാതാവ്: അത്തിജമ്മ. ഭാര്യ: നസീൽ. മക്കൾ: റിഹാന ഖദീജ, നസറിയ മറിയം (ഇരുവരും യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർഥിനികളാണ്), റൈഫ സൽമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.