റാ​ഷി​ദ്​

വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു

വ​ണ്ടൂ​ർ: വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ൻ​കു​ന്നി​ൽ മ​ണ​പ്പാ​ട്ടി​ൽ സു​ബൈ​റി​െൻറ മ​ക​ൻ റാ​ഷി​ദാ​ണ്​ (19) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ അ​ൽ​ഫു​ർ​ഖാ​ൻ മ​ദ്​​റ​സ​യു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ കൂ​ട്ടു​കാ​രോ​ടൊ​പ്പം വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ റാ​ഷി​ദി​നെ നാ​ട്ടു​കാ​ർ വ​ണ്ടൂ​രി​ലെ​യും തു​ട​ർ​ന്ന്​ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഖ​ബ​റ​ട​ക്കും. മാ​താ​വ്​: ന​സീ​റ. സ​ഹോ​ദ​രി: ബു​ഷ്റ.

Tags:    
News Summary - Young man fell from building and died while taking video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.