ഷാഹിദ
Posted On
date_range Updated On
date_range വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ യുവ ഡോക്ടർ പൊള്ളലേറ്റ് മരിച്ചു
അരീക്കോട്: യുവ ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഡ്രൈവർ ഷൗക്കത്തലിയുടെ മകൾ ഷാഹിദയാണ് (24) മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30ന് കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ബന്ധുക്കൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വരുന്ന 28ന് വിവാഹം നടക്കേനിരിക്കെയാണ് മരണം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സൈനബ. സഹോദരങ്ങൾ: ശബീർ അലി, ശരീഫ, പരേതനായ ശാഹിദ് അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.