Posted On
date_range Updated On
date_range കല്‍പകഞ്ചേരിയില്‍ രണ്ടര വയസ്സുകാരി ഒഴുക്കില്‍പെട്ട് മരിച്ചു
കൽപകഞ്ചേരി : രണ്ടര വയസ്സുകാരി ഒഴുക്കിൽപെട്ട് മരിച്ചു. മണ്ടായപ്പുറം പൊട്ടേങ്ങൽപടി തൃത്താല ജാഫറിന്റെ മകൾ ആയിഷ യാണ് മരിച്ചത്.
കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോകുന്ന തോട്ടിൽ വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 3 മണിയോടെ കാണാതായ ആയിഷക്ക് വേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് 300 മീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കാവപ്പുര പള്ളിക്ക് സമീപം പാലത്തിനടിയിൽ കുരുങ്ങി കിടന്ന കുട്ടിയെ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മൊട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.