Posted On
date_range Updated On
date_range മലപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു
മലപ്പുറം: മമ്പാട് വീടിന് സമീപത്ത് വെച്ച് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ - റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്.
റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെടുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സമീപത്തെ റോഡ് പണിക്കായി മെറ്റൽ കൊണ്ടുവന്ന ലോറിയായിരുന്നു. കുഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.