ഷ​ഹ​ൽ

വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

നി​ല​മ്പൂ​ർ: കൂ​ട്ടു​കാ​രൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. നി​ല​മ്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് ക​ള​രി​ക്കു​ന്ന് തേ​നൂ​ട്ടി ക​ല്ലി​ങ്ക​ൽ ഷ​റ​ഫു​ദ്ദീ‍െൻറ​യും ക​ട​വ​ണ്ടി സൈ​ന​ബ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ൽ (14) ആ​ണ് മ​രി​ച്ച​ത്.

ച​ക്കാ​ല​ക്കു​ത്ത് മ​ന്നം സ്മാ​ര​ക എ​ൻ.​എ​സ്.​എ​സ്. എ​ച്ച്.​എ​സ്.​എ​സി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​ണ​ലോ​ടി കു​ള​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.15നാ​ണ് അ​പ​ക​ടം. കൂ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

അ​ഗ്നി ര​ക്ഷ സേ​ന​യെ​ത്തി​യാ​ണ്​ മു​ങ്ങി​യെ​ടു​ത്ത​ത്. നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ബി​ത്, സി​നാ​ൻ, ഹൈ​ഫ ഫാ​ത്തി​മ. ഖ​ബ​റ​ട​ക്കം ച​ന്ത​ക്കു​ന്ന് ജു​മാ​മ​സ്ജി​ദ്​ ഖ​ബ​റി​സ്​​ഥാ​നി​ൽ ഞാ​യ​റാ​ഴ്ച.

Tags:    
News Summary - student drowned to death in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.