Posted On
date_range Updated On
date_range കൂട്ടുകാർക്കൊപ്പം കളിക്കവെ ഏഴുവയസ്സുകാരി വയലിൽ മുങ്ങി മരിച്ചു
വേങ്ങര: വയലിലെ വെള്ളക്കെട്ടില്‍ കളിച്ച് കൊണ്ടിരിക്കെ ബാലിക മുങ്ങി മരിച്ചു. എ.ആര്‍ നഗര്‍ കുറ്റൂർ ഫസലിയ റോഡിലെ തിരുത്തി റാഫിയുടെയും സുനീറയുടെയും മകൾ റഷ ഫാത്തിമ (ഏഴ്) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. ചെറാട്ടിൽ പള്ളിക്കടുത്ത് വീടിന് സമീപമുള്ള പാടത്ത് കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയിരുന്നു. കൂട്ടുകാർക്കൊപ്പം ഇവിടെ കളിക്കാനിറങ്ങിയതായിരുന്നു റഷ ഫാത്തിമ. ഇതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഉടന്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാടംചിന സ്കൂളിലും എ.ആര്‍ നഗര്‍ ഇസ്ലാഹുല് ഉലൂം മദ്റസയിലും രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങൾ: റജാ ഫാത്തിമ, മുഹമ്മദ് ആദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.