തേഞ്ഞിപ്പലം: ജമാഅത്തെ ഇസ്ലാമി മുതിർന്ന അംഗവും റിട്ട. ഹെഡ് മാസ്റ്ററുമായ ദേവതിയാലിലെ പി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ (87 വയസ്സ്) നിര്യാതനായി. ചേളാരി എച്ച്.എസ്.എസ്, മക്കരപ്പറമ്പ് എച്ച്.എസ്.എസ്, വാളക്കുളം എച്ച്.എസ്.എസ്, അത്തോളി എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ, ഐ.സി.സി.ടി ട്രസ്റ്റ് ചെയർമാൻ, ദേവതിയാൽ മസ്ജിദുസ്സുബ്ഹാൻ മഹല്ല് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ പി.കെ. അബൂബക്കർ മാസ്റ്റർ. മക്കൾ: ഡോ. പി.കെ. ഫൈസൽ (ജമാഅത്തെ ഇസ്ലാമി പള്ളിക്കൽ ഏരിയ പ്രസിഡന്‍റ്, സി.എം.ആർ.എച്ച്.എസ്.എസ് ചേന്ദമംഗല്ലൂർ), പി.കെ. ശരീഫ, പി.കെ. റൈഹാന, പി.കെ. റഷീദ ബാനു, പി.കെ. ജൗഹറ, പരേതനായ പി.കെ. ജലീൽ.
മരുമക്കൾ: മുഹമ്മദ് (റിട്ട. അസി. രജിസ്ട്രാർ), പി.പി. ഇബ്രാഹീം കുട്ടി, അബൂബക്കർ സിദീഖ്, അബ്ദുൽ ഗഫൂർ, സി. ഹസീന (പരുത്തിക്കാട് യു.പി സ്ക്കൂൾ), കെ.പി. സൽവ (മുൻ സംസ്ഥാന പ്രസിഡന്‍റ് ജി.ഐ.ഒ കേരള). മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ദേവതിയാൽ മസ്ജിദുസ്സുബ്ഹാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.