മലപ്പുറം സ്വദേശി ജുബൈലിൽ നിര്യാതനായി

ജുബൈൽ: ഹൃദയാഘാതം മൂലം മലയാളി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. മലപ്പുറം തീരൂരങ്ങാടി വെന്നിയൂർ മേലറക്കൽ വീട്ടിൽ കോയ എന്ന് അറിയപ്പെടുന്ന സൽമാനുൽ ഫാരിസ് (53) ആണ് മരിച്ചത്.

20 വർഷമായി ജുബൈലിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു കുഴഞ്ഞുവീണതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജുബൈൽ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

ഭാര്യ: സുഹറ. മക്കൾ: മൻസൂർ (മക്ക), ഖലീൽ ജിബ്രാൻ (ഫാർമസിസ്​റ്റ്​). മരുമക്കൾ: റസിയ, റുക്‌സാന ബാനു. സഹോദരങ്ങൾ: അബ്​ദുൽ റഹിം, അബ്​ദുല്ല (പരേതൻ), അബ്​ദുൽ സത്താർ, അബ്​ ദുൽ ഗഫൂർ (ജിദ്ദ), റാബിയ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.