Posted On
date_range Updated On
date_range മുഹമ്മദ് മുംതാസ് ഹുസൈൻ നിര്യാതനായി
കൂട്ടിലങ്ങാടി: പരേതനായ ചെറയകുത്ത് മുഹമ്മദിന്‍റെ മകൻ മുഹമ്മദ് മുംതാസ് ഹുസൈൻ (48) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്‍റ്, മലപ്പുറം ജില്ലാ സമിതിയംഗം, ഫലാഹിയാ അറബിക് കോളജ് അധ്യാപകൻ, മലപ്പുറം കോട്ടപ്പടി മസ്ജിദുൽ ഫതഹ് ഇമാം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു വരികയായിരുന്നു.
മാതാവ്: പരേതയായ കിളിയമണ്ണിൽ മൈമൂന. ഭാര്യ: ഉമ്മു റബീബ, മക്കൾ: നിദാ ഹിറ, ഷദാ ഹിറ, നാജിദ് മുഹമ്മദ്. സഹോദരങ്ങൾ: നജീബ്, മുഹമ്മദ് മർസുഖ് ( ടീച്ചർ, GVHSS മക്കരപറമ്പ്), മുഖീമുദ്ദീൻ, സകിയ്യ. മരുമകൻ: ശമീം പൂക്കാട്ടിരി.
ജനാസ നമസ്കാരം ബുധരാഴ്ച രാവിലെ 9.00 ന് കൂട്ടിലങ്ങാടി- കടുങ്ങൂത്ത് സലഫിമസ്ജിദിൽ നടക്കും. ബുധനാഴ്ച രാവിലെ 7.00 മുതൽ 8.30 വരെ കൂട്ടിലങ്ങാടി ടൗൺ മസ്ജിദുൽ ഹുദാ കോമ്പൗണ്ടിൽ പൊതുദർശനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.