മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മുൻ ജിദ്ദ പ്രവാസിയും മലപ്പുറം വള്ളുവമ്പ്രം സ്വദേശിയുമായ ഹൈദ്രോസ് കോയ ജിഫ്രി തങ്ങൾ (കുഞ്ഞുമോൻ - 57) നാട്ടിൽ നിര്യാതനായി. ജിദ്ദ, ദുബ എന്നിവിടങ്ങളിലായി 25 വർഷം പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്ന് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി മുൻ പ്രവർത്തക സമിതിയംഗമായിരുന്ന ഇദ്ദേഹം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സജീവ പ്രവർത്തകനുമായിരുന്നു.

പിതാവ്: കെ.പി ആറ്റക്കോയ ജിഫ്രി തങ്ങൾ, ഭാര്യ: ശരീഫ ബീവി, മക്കൾ: ഹിഷാം ജിഫ്രി (ഹാഇൽ), റാനിയ നുസ്‌റിൻ.

മയ്യിത്ത് നമസ്കാരം ബുധൻ വൈകീട്ട് 4.30 ന് വള്ളുവമ്പ്രം ജുമാമസ്ജിദിൽ.

നിര്യാണത്തിൽ ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - malappuram native obit hydros koya thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.