Posted On
date_range Updated On
date_range ഇൻഫോ മാധ്യമം മുൻ എഡിറ്റർ വി.കെ. അബ്ദു നിര്യാതനായി
മലപ്പുറം: മലയാളത്തിലെ ആദ്യകാല ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത മാധ്യമപ്രവർത്തകനും'ഇൻഫോ മാധ്യമം'എഡിറ്ററുമായിരുന്ന ഇരുമ്പുഴി വർദ ഹൗസിൽ വാളക്കുണ്ടിൽ വി.കെ. അബ്ദു (73) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഡി ഫോർ മീഡിയ ഡയറക്ടറാണ്.
ഭാര്യ: ഖദീജ വരിക്കോടൻ. മക്കൾ: അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ് (മൂവരും സൗദി), വി.കെ. ഷമീം (സബ് എഡിറ്റർ, മാധ്യമം കോഴിക്കോട്). മരുമക്കൾ: നസീബ (പൂക്കോട്ടൂർ), തസ്നിയ മോൾ (പുല്ലൂർ), ഖദീജ ഷുഹാന (വാഴക്കാട്), സജ്ന (തുവ്വൂർ). സഹോദരങ്ങൾ: കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ് (എൻജിനീയർ), അലി, സമദ്, ആയിശ കാവുങ്ങൽ, ഖദീജ അരിമ്പ്ര. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇരുമ്പുഴി ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.