Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അൽവഹയിൽ ജോലിചെയ്തിരുന്ന കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രവാസിയാണ്.
പിതാവ്: പരേതനായ പിലോളി അലവി. ഭാര്യ: കദീജ. മക്കൾ: ഫഹമിയ, മുഹമ്മദ് മുസ്ലിലിഹ്, മുസ്‌നിദ്, അംജാദ, സഹോദരങ്ങൾ: അഷ്‌റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ. ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.