വിസിറ്റിങ് വിസയിലെത്തിയ മാഹി സ്വദേശി സലാലയിൽ നിര്യാതനായി

സലാല: മാഹി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി.

പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് (56) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലവിൽ വിസിറ്റിങ് വിസയിൽ കുറച്ച് നാൾ മുമ്പാണ് ഒമാനിൽ എത്തിയത്.

നേരത്തെ സലാലയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: സാഹിറ. മക്കൾ: സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്സൽ, ജാസ്മിൻ, ജസീല.

Tags:    
News Summary - Mahe native who arrived on a visiting visa dies in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.