കൊയിലാണ്ടി: കൊല്ലം ഹമീദ് മൻസിലിൽ വട്ടക്കണ്ടി ടി.വി. അബ്ദുൽ ഹമീദ് (83) നിര്യാതനായി. തിക്കോടി കോടിക്കൽ എ.എം യു.പി സ്കൂൾ അധ്യാപകനായിരുന്നു. കെ.എൻ.എം സംസ്ഥാന കൗൺസിലർ, കൊല്ലം സലഫി മസ്ജിദ് കമ്മിറ്റി സ്ഥാപക പ്രസിഡന്റ്, കെ.എ.പി.ടി യൂനിയൻ മേഖല ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചു.പണ്ഡിതനും പ്രഭാഷകനുമായിരുന്ന പരേതനായ ടി.വി. മൊയ്തീൻ കുട്ടി മൗലവിയുടെ മകനാണ്.
ഭാര്യ: പൈക്കാട്ട് സനിയ (പാനൂർ). മക്കൾ: ഡോ. അബ്ദുല്ല ഹാറൂൺ (സൗദി അറേബ്യ), മുഹമ്മദ് സുഹൈൽ (ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫിസ് കോഴിക്കോട്),മുഹിയിദ്ദീൻ ശാക്കിർ (എൻജിനീയർ ഷാർജ), മറിയം ഉമ്മുൽ ഹസനാത്ത് (ജി.യു.പി സ്കൂൾ പന്നിയങ്കര), സമീൽ (കാലിക്കറ്റ് സർവകലാശാല), മുഹമ്മദ് ഇസ്മായിൽ (സാമൂഹിക ക്ഷേമ വകുപ്പ് കോഴിക്കോട്). മരുമക്കൾ: സഫ (അരീക്കോട്), സാജിദ (കടവത്തൂർ), ജസ്ന (ചാലിയം), ഇസ്മയിൽ (കൊല്ലം), ഡോ. സുൽഫത്ത്(കരുവൻതിരുത്തി), നിഷാത്ത് (അസി. പ്രഫ. ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി).
സഹോദരങ്ങൾ: പരേതയായ ഉമ്മുഹാനി (വടകര), ബീവിക്കുട്ടി (തിക്കോടി), സുബൈദ (റിട്ട. സൂപ്രണ്ട് എം.ഇ.എസ് അസ്മാബി കോളജ് കൊടുങ്ങല്ലൂർ), ഫാത്വിമ (വൈത്തിരി), ആയിഷബി (റിട്ട. പ്രഫസർ എം.എ എം.ഒ കോളജ് മണാശ്ശേരി), ഫസലുറഹ്മാൻ (റിട്ട.ഡി.ഇ.ഒ വടകര), ബഷീർ അഹ്മദ് ആസാദ് (ശോഭിക വെഡിങ്ങ്സ് കൊയിലാണ്ടി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കൊല്ലം സലഫി മസ്ജിദിൽ. ഖബറടക്കം പാറപ്പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.