Posted On
date_range Updated On
date_range വാഹനാപകടത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു
കുറ്റ്യാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. തീക്കുനി പൂമുഖം തയ്യുള്ളതിൽ ടി. അഷ്‌റഫ് (45) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വെള്ളൂര്‍ കോടഞ്ചേരി എല്‍.പി സ്‌കൂള്‍ അറബിക് അധ്യാപകനും പൊതുപ്രവര്‍ത്തകനുമാണ്.
ആഗസ്റ്റ് 25ന് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ കുന്നുമ്മല്‍ പള്ളിക്ക് സമീപം എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ അഷ്‌റഫ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ അഷ്റഫ് കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റര്‍ ഇശല്‍ കൂട്ടം കണ്‍വീനര്‍ കൂടിയാണ്. ഭാര്യ: മുംതാസ് (അംഗൻവാടി അധ്യാപിക). മക്കൾ: ആദിൽ, ശാദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.