നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

പേരാമ്പ്ര: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ് (52) ആണ് എരവട്ടൂർ പാറപ്പുറത്ത് കുഴഞ്ഞു വീണ് മരിച്ചത്.

സംഭവം നടന്ന ഉടൻ പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Nadapuram control room SI fell down and died while on duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.