മുഹമ്മദ് മാസ്റ്റർ
Posted On
date_range Updated On
date_range കുനിയിൽ മുഹമ്മദ് മാസ്റ്റർ നിര്യാതനായി
വടകര: കുരിക്കിലാട് എം. എൽ.പി സ്കൂൾ അധ്യാപകൻ കുനിയിൽ മുഹമ്മദ് (50) നിര്യാതനായി. കുരിക്കിലാട് ദാറുസ്സലാം മദ്റസ സെക്രട്ടറി, കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മ കൺവീനർ, കക്കാട് മഹല്ല് കൾച്ചറൽ ട്രസ്റ്റ് മെമ്പർ, കെ.എ.ടി.എഫ് ചോമ്പാൽ ഉപജില്ല വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. പിതാവ്: ഉസ്മാൻ ഹാജി. മാതാവ്: ഷരീഫ.
ഭാര്യ:എടവന നസീറ (അധ്യാപിക, കുരിക്കിലാട് യു.പി സ്കൂൾ). മക്കൾ: ജുനൈദ് ഫാരിസ് (ദുബൈ), ഷബിൻ മുഹമ്മദ് (എം.ബി.ബി.എസ് വിദ്യാർഥി, എം.ജി.ആർ.മെഡിക്കൽ കോളേജ് തിരുവാരൂർ) റാദിൻ മുഹമ്മദ്.
സഹോദരങ്ങൾ: ഇസ്മയിൽ (ബഹറൈൻ), റഷീദ (പേരാമ്പ്ര), സൈനബ (പതിയാരക്കര ), സനീറ (ഓർക്കാട്ടേരി ), ജസീറ (തറോപ്പൊയിൽ ) . മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ചോറോട് കക്കാട് ജുമാ മസ്ജിദിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.